
വ്ലോഗർ മുകേഷ് നായർ
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തിച്ച സംഭവത്തിൽ ഫോർട്ട് ഹൈസ്കൂളിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്.
സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അധികൃതർക്ക് അറിവില്ലായിരുന്നെന്നാണ് സ്കൂളിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഉപ ഡയറക്‌ടർ സമർപ്പിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വൈകാതെ തന്നെ മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് തീരുമാനം.
അതേസമയം, മുകേഷ് എം. നായരുടെ പശ്ചാത്തലം അറിയില്ലായിരുന്നെന്ന് വ്യക്തമാക്കി ഇയാളെ പരിപാടിയിലേക്ക് ക്ഷണിച്ച സന്നദ്ധ സംഘടനയായ ജെസിഐ പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സംഘടന ചൊവ്വാഴ്ച അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് മുകേഷ് പോക്സോ കേസ് പ്രതിയാണെന്ന് അറിയുന്നതെന്നും സംഘടന പ്രതികരിച്ചു.