മുട്ടിൽ മരം മുറി കേസ്: മരങ്ങളുടെ കണക്കെടുത്ത് അന്വേഷണ സംഘം

കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വനംവകുപ്പിന് വിട്ടു നൽകിയ മരങ്ങളുടെ കണക്ക് അന്വേഷണ സംഘം വീണ്ടുമെടുത്തത്
Investigation team takes stock of trees in Muttil tree case
muttil tree felling
Updated on

മേപ്പാടി: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസിൽ അന്വേഷണ സംഘം വീണ്ടും മരങ്ങളുടെ കണക്കെടുത്തു. കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വനംവകുപ്പിന് വിട്ടു നൽകിയ മരങ്ങളുടെ കണക്ക് അന്വേഷണ സംഘമെടുത്തത്.

കേസിൽ നേരത്തെ സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.

2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍.

അഗസ്റ്റിന്‍ സഹോദരന്‍മാരെ കൂടാതെ ഇവരുടെ ഡ്രൈവറായ ബിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍ അന്നത്തെ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. ആജി, സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.കെ. സിന്ധു എന്നിവരാണ് മറ്റ് പ്രതികള്‍.

ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്നു മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com