പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; അജിതബീഗത്തിനും ശ്യാംസുന്ദറിനും അധിക ചുമതല

ഐജി ശ്യാം സുന്ദറിന് തെക്കൻ മധ്യ മേഖലയുടെ ചുമതല നൽകും
ips officers ajitha beegum shyam sundar duties changed

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Updated on

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്‍റെ അധിക ചുമതല കൂടി നൽകി. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.

ഇതിന് പുറമേ ഐജി ശ്യാം സുന്ദറിന് തെക്കൻ മധ്യ മേഖലയുടെ ചുമതലയും നൽകും. സുകുമാരക്കുറുപ്പിനെ കണ്ടെത്തുന്നതിനുള്ള കേസിന്‍റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിനായിരിക്കും. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെയാണ് ഈ മാറ്റം.

logo
Metro Vaartha
www.metrovaartha.com