ഇറാൻ - ഇസ്രയേൽ സംഘർഷം; നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി

കേരളീയരുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നീക്കമെന്ന് പിണറായി വിജയൻ അറിയിച്ചു
iran israel conflict cm of kerala directs norka to immediately start helpdesk

മുഖ‍്യമന്ത്രി പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്റ്റ് സെന്‍ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നിര്‍ദേശങ്ങൾ പാലിക്കേണ്ടതുമാണെന്ന് നോർക്ക അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

കുറിപ്പ് ഇങ്ങനെ...

ഇറാൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സഹായം ആവശ്യമുള്ള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്:

➡️ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം)

➡️ 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ)

അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com