പാലക്കാട്ട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

സംഭവം മായന്നൂർ മേൽപാലത്തിനു സമീപമുള്ള ട്രാക്കിൽ
iron clips found palakkad train derailment attempt

പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Updated on

പാലക്കാട്: ഷൊര്‍ണൂര്‍ - പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമായിരുന്നു എന്നു സംശയം. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന 5 ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപ്പാലത്തിനു സമീപം, പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലായിരുന്നു ക്ലിപ്പുകൾ. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസ് രജസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളം - പാലക്കാട് മെമുവിന്‍റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ച് കടത്തിവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 ക്ലിപ്പുകള്‍ പാളത്തിനു മുകളിലായി വിവിധ ഇടങ്ങളിൽ കണ്ടെത്തുന്നത്. കട്ടിയുള്ള ഇരുമ്പായതിനാൽ വലിയ അപകടസാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com