തൃശൂർ റെയിൽവേ പാളത്തിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തമിഴ്നാട് സ്വദേശി ഹരിയാണ് പിടിയിലായത്
iron rod found on thrissur railway track accused arrested

പ്രതി ഹരി

Updated on

തൃശൂർ: തൃശൂർ റെയിൽവേ പാളത്തിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ് (38) പിടിയിലായത്. ഇരുമ്പ് റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് വാങ്ങുന്നതിന് പണം കണ്ടെത്താൻ വേണ്ടിയാണ് ഇരുമ്പ് റാഡ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.

വ‍്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. റെയിൽവേ പാളത്തിന് പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭാരം കൂടുതൽ ഉള്ളതിനാൽ അധികം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും കൈയിൽ നിന്നു വഴുതി ട്രാക്കിൽ വീഴുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയത്.

ഇരുമ്പ് റാഡ് പാളത്തിൽ വീണതോടെ പരിഭ്രാന്തിയിലായ പ്രതി ഇരുമ്പ് റാഡ് അൽപം വലിച്ച് പുറത്തിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. പാളത്തിൽ നിന്നു പൂർണമായി നീക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷം ഗുഡ്സ് ട്രെയിൻ ഇരുമ്പ് റോഡ് തട്ടിതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു.

തുടർന്ന് ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. ആർപിഎഫ് ഇന്‍റലിജൻസ് ഉദ‍്യോഗസ്ഥർ സ്ഥലത്തത്തെി പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ‍്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com