'കഴിഞ്ഞ 10 വർ‌ഷത്തിനിടെ സഹകരണ ബാങ്കുകളിൽ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നു'; പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയാതെ 450 സഹകരണ സംഘങ്ങളുണ്ടെന്നും രാജീവ് ചന്ദ്രശേഖർ
"Irregularities worth Rs 1,582 crore have taken place in cooperative banks over the last 10 years," says Rajeev Chandrasekhar

രാജീവ് ചന്ദ്രശേഖർ

Updated on: 

തിരുവനന്തപുരം: കഴിഞ്ഞ 10 വർ‌ഷത്തിനിടെ സഹകരണ ബാങ്കുകളിൽ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയാതെ 450 സഹകരണ സംഘങ്ങളുണ്ടെന്നും ഇതിൽ 251 എണ്ണത്തിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.

ഏകദേശം 550 കോടി രൂപയുടെ 27 സഹകരണ ബാങ്ക് കേസുകൾ ഇപ്പോൾ ഇഡി അന്വേഷണത്തിലാണെന്നു പറഞ്ഞ അദ്ദേഹം സഹകരണ മേഖലയെ ശുദ്ധീകരിക്കുമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും വ‍്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിന് തിരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ പയ്യന്നൂരിൽ ആക്രമിക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെയും,

ആളുകളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള സിപിഎമ്മിന്റെ രീതിയുടെയും ഒരു മുഖമാണിത്.

മറ്റൊരു മുഖമോ? സർവ്വതും കൈപ്പിടിയിലൊതുക്കൽ. പിഎസ്‌സി, ദേവസ്വം ബോർഡ്, നമ്മുടെ സഹകരണ സ്ഥാപനങ്ങൾ, പോലീസ്, കാപ്പ (KAPA) കമ്മിറ്റി... അങ്ങനെ ആ പട്ടിക നീളുന്നു. മലയാളികളെ സേവിക്കേണ്ട ഓരോ സ്ഥാപനത്തെയും സിപിഎം കൈയടക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു.

സഹകരണ മേഖലയിൽ മാത്രം നടക്കുന്ന അഴിമതിയുടെ വ്യാപ്തി ഒന്ന് മനസ്സിലാക്കൂ:

🔴 പത്ത് വർഷത്തിനിടെ നമ്മുടെ സഹകരണ ബാങ്കുകളിൽ നടന്നത് 1,582 കോടി രൂപയുടെ ക്രമക്കേടുകൾ.

🔴 നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയാതെ 450 സഹകരണ സംഘങ്ങൾ. ഇതിൽ 251 എണ്ണത്തിലും ക്രമക്കേടുകൾ കണ്ടെത്തി.

🔴 ഏകദേശം 550 കോടി രൂപയുടെ 27 സഹകരണ ബാങ്ക് കേസുകൾ ഇപ്പോൾ ഇ.ഡി അന്വേഷണത്തിലാണ്.

🔴 കരുവന്നൂർ: ഏകദേശം 128 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. സിപിഎമ്മിനെ വരെ കേസിൽ പ്രതി ചേർത്തിരിക്കുന്നു.

🔴നേമം: സ്വന്തം പണമായ ഏകദേശം 108 കോടി രൂപ തിരികെ കിട്ടാനായി 1,200-ലധികം നിക്ഷേപകർ ഇപ്പോഴും കാത്തിരിക്കുന്നു.

സർക്കാരിന്‍റെ റിസ്ക് ഫണ്ടിന്‍റെ കാര്യമോ? ഇവരെ സഹായിക്കാൻ അതിൽ ഒരു വ്യവസ്ഥയുമില്ല.

ഇതൊന്നും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാണോ? ഒരിക്കലുമല്ല.

ശരിയായ ഉദ്ദേശ്യശുദ്ധിയും ജനപക്ഷ സർക്കാരും ഉണ്ടെങ്കിൽ ഇത് ശരിയാക്കിയെടുക്കാം.

നമ്മുടെ സഹകരണ മേഖലയെ ശുദ്ധീകരിക്കുമെന്നും, ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും, സഹകരണ ബാങ്കുകളുടെയും സഹകരണ സംഘം രജിസ്ട്രാറുടെയും പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തവും

സുതാര്യതയും കൊണ്ടുവരുമെന്നും ഞങ്ങളുടെ ബിജെപി/എൻഡിഎ #VikasitaKeralam

പ്രകടനപത്രികയിൽ ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓരോ നിക്ഷേപകനെയും സംരക്ഷിക്കുന്ന പരിഷ്കാരങ്ങൾക്കായി ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും.

പ്രധാനമന്ത്രി ശ്രീ Narendra Modi ജിയുടെയും ആഭ്യന്തര മന്ത്രി ശ്രീ Amit Shah ജിയുടെയും

നേതൃത്വത്തിൽ, ഇന്ത്യയിലുടനീളം സഹകരണ സ്ഥാപനങ്ങൾ അഭിവൃദ്ധിയുടെ ചാലകശക്തികളായി മാറുകയാണ്.

കേരളത്തിലാകട്ടെ, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും അവരുടെ കൂട്ടാളികളുടെയും എടിഎമ്മുകളായി അവ മാറിയിരിക്കുന്നു.

ഈ ചൂഷണവും അഴിമതിയും അവസാനിച്ചേ തീരൂ. ഞങ്ങൾ അത് അവസാനിപ്പിക്കുക തന്നെ ചെയ്യും.