

എം.വി ഗോവിന്ദൻ
കണ്ണൂർ: കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതി കഠിനമായ ജോലി ഭാരമുണ്ട്. ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുത്, സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണ്.
ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ്. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.