എരഞ്ഞോളിയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടക്കിയത് ഡോക്ടറെന്ന് കണ്ടെത്തല്‍

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു.
it has been discovered that the doctor blocked the path of the ambulance carrying the patient in eranjali.
എരഞ്ഞോളിയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടക്കിയത് ഡോക്ടറെന്ന് കണ്ടെത്തല്‍
Updated on

കണ്ണൂർ: എരഞ്ഞോളിയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടക്കിയത് ഡോക്ടറെന്ന് കണ്ടെത്തല്‍. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചത്.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു. ഡോക്ടറില്‍ നിന്നും 5000 രൂപ പിഴയും ഈടാക്കി. സംഭവത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവന്‍ നഷ്ടമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയയാണ് മരിച്ചത്.

വെളളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റുഖിയയ്ക്ക് സിപിആര്‍ കൊടുത്തു കൊണ്ടാണ് ആംബുലന്‍സ് ആശുപത്രിയിലേക്ക് കുതിച്ചത്.

ഇതിനിടെ മട്ടന്നൂര്‍ – തലശേരി പാതയില്‍ നായനാര്‍ റോഡില്‍ വച്ചാണ് രാഹുല്‍ രാജിന്‍റെ കാര്‍ ആംബുലന്‍സിന് മുന്നിലായത്. ആംബുലന്‍സ് ഹോണ്‍ മുഴക്കിയെങ്കിലും രാഹുല്‍ കാര്‍ ഒതുക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com