'എനിക്ക് രണ്ട് ഒപ്പുണ്ട്'; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്‍റേതു തന്നെയെന്ന് പ്രശാന്തൻ

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു
it is both my signature prasanthan on naveen babu case
ടി.വി. പ്രശാന്തൻfile image
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ അന്വേഷണ സംഘം ടി.വി. പ്രശാന്തന്‍റെ മെഴിയെടുത്തു. നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്‍റേത് തന്നെയാണെന്ന് പ്രശാന്തൻ സ്ഥിരീകരിച്ചു. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പരാതിയിലേയും ലീസ് എഗ്രിമെന്‍റിലേയും ഒപ്പുകൾ തന്‍റേത് തന്നെയാണെന്നും പ്രശാന്തൻ കണ്ണൂരിൽ പറഞ്ഞു.

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നായിരുന്നു ആക്ഷേപം.

നേരത്തെ പുറത്തുവിട്ട പാട്ടക്കരാറിലെ ഒപ്പും ഇപ്പോള്‍ പുറത്തുവന്ന എൻഒസിയിലെ ഒപ്പും ഒരു പോലെയാണ്. ഈ രണ്ടു രേഖകളും പ്രശാന്ത് തന്നെ നേരിട്ട് ഒപ്പിട്ട് കൈപ്പറ്റിയതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്നാൽ ഈ രണ്ട് ഒപ്പുകളുമായി യാതൊരു ബന്ധുമില്ലാത്ത ഒപ്പാണ് എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com