It is indicated that Naveen Babu's family has given a statement against the collector
naveen babu file

നവീൻ ബാബുവിന്‍റെ കുടുംബം കലക്‌ടർക്കെതിരെ മൊഴി ന‌ൽകിയെന്ന് സൂചന

നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു.
Published on

പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്‍റെ ബന്ധുക്കൾ മൊഴി നൽകിയെന്ന് സൂചന. കലക്‌ടർ എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങളെല്ലാം നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീന്‍റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കണ്ണൂർ കളക്ടർ അരുൺ വിജയന് വീട്ടിൽ പ്രവേശിക്കാൻ ബന്ധുക്കൾ അനുമതി നൽകിയിരുന്നില്ല. ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാൻ അവസരം വേണമെന്ന് ബന്ധുക്കളോട് മറ്റൊരാൾവഴി ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്.

logo
Metro Vaartha
www.metrovaartha.com