അടൂരിലെ എട്ട് വയസുകാരിയുടെ മരണകാരണം ഷിഗല്ലയെന്ന് സംശയം

സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു
അടൂരിലെ എട്ട് വയസുകാരിയുടെ മരണകാരണം ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണകാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്. വയറിളക്കവും ഛര്‍ദ്ദിയുമായി ആദ്യം അടൂര്‍ ജനറര്‍ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ വിഭാഗം പഞ്ചായത്തിലെ പ്രദേശങ്ങൾ ശുചീകരണ പ്രവര്‍ത്തനം നടത്തി. എന്നാൽ മരണകാരണം ഷിഗല്ലയാണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയുള്ളൂ എന്നും ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം കുട്ടിയുടെ സംസ്‌കാരം ചൊവാഴ്‌ച കഴിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com