പ​രീ​ക്ഷാ കാലം; ഉ​ച്ച​ഭാ​ഷി​ണി​ക​ൾക്ക് നിയന്ത്രണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി

10, 11,12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ പ്ര​ധാ​ന പൊ​തു പ​രീ​ക്ഷ​യാ​ണ് എ​ഴു​തു​ന്ന​ത്
Minister V Sivankutty
Minister V Sivankuttyfile

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 13 ല​ക്ഷ​ത്തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

10, 11,12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ പ്ര​ധാ​ന പൊ​തു പ​രീ​ക്ഷ​യാ​ണ് എ​ഴു​തു​ന്ന​ത്. അ​ത് അ​വ​രു​ടെ അ​ത്ര​യും​കാ​ല​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ കൂ​ടി വി​ല​യി​രു​ത്തി​ലാ​ണ്. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി അ​ഭ്യ​ർ​ഥി​ച്ചു. പ​രീ​ക്ഷാ കാ​ല​ത്ത് ഉ​ത്സ​വ​ങ്ങ​ളും പെ​രു​നാ​ളു​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ ഉ​യ​രു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com