വേദിയിൽ നിന്ന് ശ്രീലേഖ മാറി നിന്ന സംഭവം; കഷ്ടമായിപ്പോയെന്ന് ബിനോയ് വിശ്വം

ബിജെപി രാഷ്ട്രീയത്തിന്‍റെ വികൃതമായ മുഖമാണ് കണ്ടത്
It was a pity that Sreelekha stayed away

ബിനോയ് വിശ്വം

Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ ആർ.ശ്രീലേഖയുടെ നിലപാടിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതാക്കൾ ഭാവിയിലെ മേയർ എന്ന് വിശേഷിപ്പിച്ച് വലിയ രീതിയിൽ അവതരിപ്പിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ ഇപ്പോഴെത്തെ അവസ്ഥ കാണുമ്പോൾ ഒറ്റവാക്കിൽ പറയട്ടെ കഷ്ടമായിപ്പോയി എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

ഒരുപാട് പേർ നിൽക്കുന്നിടത്ത് നിന്ന് മാറി നിൽക്കേണ്ടി വരുന്ന സാഹചര്യം ബിജെപി രാഷ്ട്രീയത്തിന്‍റെ വികൃതമായ മുഖമാണ്.ബിജെപിയുടെ ഈ വികൃത മുഖം മറയ്ക്കാൻ അവർക്ക് ഉച്ചാരണ കോലാഹലങ്ങൾ മതിയാകാതെ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്നത് വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com