വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല: ജെ. ചിഞ്ചുറാണി

'സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. നടപടി അംഗീകരിക്കില്ല'
Minister J Chinjurani
Minister J Chinjurani file image
Updated on

തിരുവനന്തപുരം: വെറ്ററിനറി വിസിയെ സസ്പെൻഡു ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കുന്നില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി ജെ.എസ് സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് വെറ്ററിനറി സർവകലാശാല വിസിയെ ഗവർണർ സസ്പെൻഡ് ചെയ്തത്.സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. നടപടി അംഗീകരിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

'സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്‍റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദേശം നൽകിയിട്ടുണ്ട് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ്തു. അത് നിസാരപ്പെട്ട കാര്യമല്ല. സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്'- മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com