''ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു''; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്‍റെ ഭാര്യ

''എന്തെങ്കിലും തരണേ'' എന്ന വിധത്തിൽ യാചിക്കുന്ന ശബ്ദമായിരുന്നു വീഡിയോയ്‌ക്കൊപ്പം ഉണ്ടായിരുന്നത്
Jaik C Thomas | Geethu Thomas
Jaik C Thomas | Geethu Thomasfile
Updated on

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യ ഗീതു തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിയമനടപടിക്കൊരുങ്ങി എൽഡിഎഫ്. ഗർഭിണിയായ ഗീതു വോട്ടു തേടി ഇറങ്ങിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തായിരുന്നു സൈബർ ആക്രമണം. ഇതിനെതിരേ പൊലീസിൽ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാവ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ ഗീതു തോമസ് എസ്പിക്ക് പരാതി നൽകി. തനിക്കെതിരേ ആക്രമണമുണ്ടായത് കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്നാണെന്ന് ഗീതു പ്രതികരിച്ചു. എന്ത് കാരണത്താലായാലും വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ലെന്നും ഗീതു പറഞ്ഞു.

ഗർഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറക്കി സഹതാപ വോട്ടു തേടാനുള്ള ശ്രമമാണെന്ന തരത്തിലായിരുന്നു ആക്ഷേപപ്രചരണം. ഫാന്‍റം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് ഗീതു വോട്ട് അഭ്യർഥിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ നിരവധി മോശം കമന്‍റുകളാണ് എത്തിയത്. ''എന്തെങ്കിലും തരണേ'' എന്ന വിധത്തിൽ യാചിക്കുന്ന ശബ്ദമായിരുന്നു വീഡിയോയ്ക്കൊപ്പം ഉണ്ടായിരുന്നത്. 'ഗർഭിണിയെന്നവകാശപ്പെടുന്ന ഭാര്യയെ പ്രചരണത്തിനിറക്കി സഹതാപമുണ്ടാക്കുന്നത് പുതുപ്പള്ളിയിൽ നടക്കില്ല മോനെ' എന്നും വീഡിയോയിൽ ചേർത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com