ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വർധന 13 വര്‍ഷത്തിന് ശേഷം !!

2011 ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.
Jail chapati increase in price
ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വർധന 13 വര്‍ഷത്തിന് ശേഷം !!representative image
Updated on

തൃശൂര്‍: സകല സാധനങ്ങളുടേയും വില കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്കും വില കൂടുന്നു. 2011 ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്. ചപ്പാത്തിയുടെ വില 2 രൂപയില്‍ നിന്ന് 3 രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഇതോടെ 10 എണ്ണത്തിന്‍റെ പാക്കറ്റിന് ഇനി 30 രൂപയാകും. പുതുക്കിയിരക്ക് നവംബർ 21 മുതൽ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്‍റെയൊക്കെ വിലയിലുണ്ടായ വര്‍ധനവാണ് ചപ്പാത്തിയുടെ വിലയും വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന മറ്റ് ഭക്ഷണസാധനങ്ങളുടെ വില:

- ഊണ് - ₹50

- ബിരിയാണി അരി - ₹40

- ചിക്കൻ ബിരിയാണി - ₹70

- വെജിറ്റബിൾ ഫ്രൈഡ് റൈസ് - ₹40

- മുട്ട ബിരിയാണി - ₹55

- ചില്ലി ഗോപി - ₹25

- ചിക്കൻ കറി - ₹30

- ചിക്കൻ ഫ്രൈ - ₹45

- ചില്ലി ചിക്കൻ - ₹65

- മുട്ടക്കറി - ₹20

- വെജിറ്റബിൾ കറി - ₹20

- 5 ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി - ₹35

- 5 ഷോർട്ട് ബ്രെഡ് - ₹30

- 4 പൊറോട്ട - ₹28

- ബൺ - ₹25

- കോക്കനട്ട് ബൺ - ₹30

- കപ്പ് കേക്ക് - ₹25

- അപ്പം - ₹30

- പ്ലംകേക്ക് 350 ഗ്രാം - ₹100

- പ്ലംകേക്ക് 750 ഗ്രാം - ₹200

- കിണ്ണത്തപ്പം - ₹25

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com