jail dig bribery to give jail parol

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി

file image

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്

പരോളിന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി
Published on

തിരുവനന്തപുരം: തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരേ കൈക്കൂലി കേസ്. ജയിൽ പുള്ളിക്ക് പരോൾ അനുവദിക്കാൻ 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ജയിലിലുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതായും വിനോദിനെതിരേ ആരോപണം ഉയർന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഇന്‍റലിജൻസാണ് വിജിലൻസ് വിവരങ്ങൾ കൈമാറിയത്.

തുടർന്ന് വിജിലൻസ് കേസെടുക്കുകയായിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാൽ വിനോദിനെതിരേ നടപടിക്ക് സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com