പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചില്ലെന്ന എം.വി. ഗോവിന്ദന്‍റെ ആരോപണം: നിയമനടപടിയുമായി ജമാ അത്തെ ഇസ്‌ലാമി

പഹൽ ഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരിക്കുന്നതെന്ന് ഷിഹാബ് പൂക്കോട്ടൂർ
Jamaat-e-Islami takes legal action against MV Govindan for not condemning Pahalgam terror attack

ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ

Updated on

കോഴിക്കോട്: പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ആരോപണത്തിനെതിരേ നിയമനടപടിയുമായി ജമാ അത്തെ ഇസ്‌ലാമി. വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ എം.വി. ഗോവിന്ദനും സഖാക്കളും പച്ചക്കളളമാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി.

പഹൽ ഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരിക്കുന്നതെന്ന് ഷിഹാബ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു. ഇസ്‌ലാമോഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണെന്നും ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

"വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഹൽ ഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്.

സമൂഹത്തിൽ വർഗീയ ധ്രവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്‌ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്‍റെ തുടർച്ചയാണ് പാർട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയും.

മുസ്‌ലിം സമുദായത്തെയും സംഘടനകളെയും അപരവത്ക്കരിക്കുകയും ഭീകരവത്ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സിപിഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്.

ഇസ്‌ലാമോ ഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണ്" ഷിഹാബ് പൂക്കോട്ടൂർ ഫെയ്സ് ബുക്കിൽ കുറിച്ചു.

പഹല്‍ഗാമില്‍ ഭീകരാക്രണത്തില്‍ പ്രതിഷേധിക്കാത്ത, അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ജമാ അത്തെ ഇസ്‌ലാമിയാണ് എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ വിവാദ പ്രസതാവന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com