

ബേബി വർഗീസ്
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസാണ് മരിച്ചത്. 42 വയസായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേബി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ ചികിത്സക്കായി ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലേക്ക് പോവാനിരിക്കെയായിരുന്നു അന്ത്യം.