മലപ്പുറം കൊണ്ടോട്ടിയിൽ‌ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താത്ക്കാലികമായി അടച്ചു

പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
jaundice in 20 school students in malappuram
മലപ്പുറം കൊണ്ടോട്ടിയിൽ‌ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം
Updated on

പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക.

പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com