കളമശേരിയിൽ മഞ്ഞപ്പിത്തവ്യാപനം: മെഡിക്കൽ ക്യാംപ് നടത്തി

മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു എയ്ഞ്ചൽ അലക്സിന്‍റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 135 പേർ പങ്കെടുത്തു
Jaundice outbreak in Kalamassery
കളമശേരിയിൽ മഞ്ഞപ്പിത്തവ്യാപനം: മെഡിക്കൽ ക്യാംപ് നടത്തി
Updated on

കളമശേരി: കളമശേരി നഗരസഭയിലെ മൂന്ന് വാർഡുകളിലെ മഞ്ഞപ്പിത്തവ്യാപനത്തെ തുടർന്ന് മന്ത്രി പി. രാജീവിന്‍റെ നിർദേശത്തെ തുടർന്ന് രോഗനിർണയത്തിനുള്ള രക്ത പരിശോധനാ ക്യാംപ് നടത്തി. ആശാ വർക്കർമാരുടെ നേതൃത്വത്തിൽ മൂന്ന് വാർഡുകളിലെയും കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനം ആരംഭിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു എയ്ഞ്ചൽ അലക്സിന്‍റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 135 പേർ പങ്കെടുത്തു. 95 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. റിസൽട്ട് തിങ്കളാഴ്ചയോടെ നൽകാനാകുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com