jaundice spread 50 students of paleri school confirmed with infection
മലപ്പുറത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 6000 കടന്നുrepresentative image

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു

കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്
Published on

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർ‌ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം

logo
Metro Vaartha
www.metrovaartha.com