

ജയരാജ് വാര‍്യർ
തൃശൂർ: മലയാളി നടൻ ജയരാജ് വാര‍്യരെ എൽഡിഎഫ് സ്ഥാനാർഥിയായി തൃശൂരിൽ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. ഞായറാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന യോഗത്തിൽ ഇത് സംബന്ധിച്ച് ഔദ‍്യോഗിക തീരുമാനമുണ്ടാകും. സിപിഐ- സിപിഎം നേതൃത്വം ജയരാജ് വാര‍്യരുമായി ചർച്ച നടത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തൃശൂർ മണ്ഡലത്തെ ചൊല്ലി ജില്ലാ കമ്മിറ്റിയിലും എക്സിക‍്യൂട്ടീവ് യോഗത്തിലും തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര‍്യത്തിലാണ് ജയരാജ് വാര‍്യരെ സ്ഥാനാർഥിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നീക്കം നടത്തിയത്.