വിദേശത്തു നിന്നും ബുധനാഴ്ച മടങ്ങിയെത്തും; മുൻകൂർ ജാമ്യം തേടി ജയസൂര്യ ഹൈക്കോടതിയിൽ

പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു
jayasurya filed anticipatory bail
ജയസൂര‍്യ
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാരോപണ കേസിൽ മുൻകൂർ ജാമ്യം തേടി ജയസൂര്യ ഹൈക്കോടതിയിൽ. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു. താൻ വിദേശത്താണ് അതിനാൽ‌ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ലെന്നും ഐപിസി 354 രജിസ്റ്റർ ചെയ്തതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഹർ‌ജിയിൽ പറയുന്നു. സെപ്റ്റംബർ 18 ന് വിദേശത്തു നിന്നും എത്തും. കസ്റ്റഡിയിലെടുക്കരുതെന്ന ആവശ്യം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നുംജയസൂര്യ ഹർജിയിൽ വ്യക്തമാക്കുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

Trending

No stories found.

Latest News

No stories found.