കേരളത്തിൽ സ്വതന്ത്ര പാർട്ടിയായി നിൽക്കും: കെ. കൃഷ്ണൻകുട്ടി

ഗാന്ധിജിയുടെയും റാം മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ല
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
Updated on

പാലക്കാട്: ജെഡിഎസ് കേരള ഘടകം കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ. കൃഷ്ണൻകുട്ടി. സ്വതന്ത്രമായി കേരളത്തിൽ നിൽക്കാനാണ് തീരുമാനം.

കർണാടകയിൽ‌ ജെഡിഎസ്-ബിജെപി സഖ്യത്തിനു ദേശീയ അധ്യക്ഷൻ ദേവെഗൗഡ തീരുമാനമെടുത്തപ്പോൾ തന്നെ അദ്ദേഹത്തോട് ബൈ പറഞ്ഞു പോന്നതാണ്. ഗാന്ധിജിയുടെയും റാം മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ലെന്നും സിപിഎമ്മിൽ സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

അതേസമയം കർണാടകയിൽ പ്രശ്നം വഷളാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവെഗൗഡയുടെ ബിജെപി സഖ്യത്തേടു എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ കേരളാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. കർണാടകയിൽ തന്നെ സി.എം ഇബ്രാഹമിന്‍റെ നേതൃത്വത്തിൽ തന്നെ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ദേശീയ തലത്തിൽ പിളർപ്പിനുള്ള സാധ്യതകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കാണാനില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com