മാനന്തവാടി ജീപ്പ് അപകടം: 10,000 അടിയന്തര ധനസഹായം

പരുക്കേറ്റവർക്ക് മുകച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു
കൊക്കയിലേക്ക് മറിഞ്ഞു കിടക്കുന്ന ജീപ്പ്
കൊക്കയിലേക്ക് മറിഞ്ഞു കിടക്കുന്ന ജീപ്പ്

വയനാട്: മാനന്തവാടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ 10,000 രൂപ അടിയന്തര ധനസഹായം അനുവദിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ആശുപത്രി സന്ദർശിച്ചു. പരുക്കേറ്റവർക്ക് മുകച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരന്‍, രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.

മാനന്തവാടി തലപ്പുഴ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണോത്ത് മലയ്ക്കു സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക മറഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞു വീണതാണ് അപകടം ഗുരുതരമാക്കിയത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 9 പേർ മരിക്കുകയും ഡ്രൈവർ ഉൾപ്പടെ പരിക്കേറ്റ 4 പേരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ മണി പറഞ്ഞു.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ സംസ്കാരം ശനിയാഴ്ച നടത്തും. പോസ്റ്റുമോർട്ടം നടപടികൾ 11 മണിയോടെ പൂർത്തിയാക്കും. പെതുദർശനം വയനാട് മക്കിമല യുപി സ്കൂളിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com