താമരശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ‍്യാർഥികൾക്ക് പരുക്ക്

വിദ‍്യാർഥികളിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും വിവരമുണ്ട്
Jeep accident at thamarassery churam 2 students injured
താമരശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ‍്യാർഥികൾക്ക് പരുക്ക്
Updated on

വയനാട്: താമരശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ‍്യാർഥികൾക്ക് പരുക്കേറ്റു. വിദ‍്യാർഥികളിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും വിവരമുണ്ട്. അപകടത്തിൽ കോഴിക്കോട് സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരുക്കേറ്റത്.

വ‍്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. താമരശേരി ചുരത്തിന്‍റെ നാലാം വളവിലെത്തി വിശ്രമിച്ച ശേഷം വിദ‍്യാർഥികൾ വീണ്ടും യാത്ര തിരിച്ചു. തുടർന്ന് താഴേയ്ക്ക് വരുന്നതിനിടെ രണ്ടാം വളവിൽ വച്ച് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് വിദ‍്യാർഥികളെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിൽ ഇർഷാദ് എന്ന വിദ‍്യാർഥിയുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെടുത്തതായാണ് വിവരം. സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിച്ചതാണോ അപകടകാരണം എന്നതടക്കമുള്ള വിഷയങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com