വിദ‍്യാർഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് മറിഞ്ഞു; 13 കുട്ടികൾക്ക് പരുക്ക്

ആരുടെയും പരുക്ക് ഗുരുതരമല്ല
Jeep carrying students to school overturns; 13 children injured
വിദ‍്യാർഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് മറിഞ്ഞു; 13 കുട്ടികൾക്ക് പരുക്ക്file
Updated on

കണ്ണൂർ: വിദ‍്യാർഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വിദ‍്യാർഥികൾക്ക് പരുക്കേറ്റു. കണ്ണൂർ ആലക്കോടാണ് അപകടമുണ്ടായത്.

ആലക്കോട് സെന്‍റ് സെബാസ്റ്റ‍്യൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്ക് ‌വിദ‍്യാർഥികളുമായി പോയ ജീപ്പാണ് വ‍്യാഴാഴ്ച രാവിലെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ വിദ‍്യാർഥികളെ ആലക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com