ജെസ്ന തിരോധാനം: മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ

രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ മൊഴിയെടുത്തത്.
jesna missing case: cbi to lie detection test
ജെസ്ന തിരോധാനം: മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐfile
Updated on

കോട്ടയം: ജെസ്ന തിരോധനകേസിൽ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മോഴി രേഖപ്പെടുത്തിയതിനു പിന്നാലെ നുണപരിശോധനയക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ സംഘം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധന നടത്തും.

2018ൽ പെൺകുട്ടിയെ കാണാതാകുന്നതിനു മുപായി ദിവസങ്ങൾക്കു മുന്‍പായി മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. അന്ന് ഒരു യുവാവും കൂടെയുണ്ടായിരുന്നു എന്നും പിന്നീട് പത്രിത്തിൽ ഫോട്ടോ കണ്ടതിനെ തുടർന്നാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും നാൾ പറയാതിരുന്നതെന്നുമായിരുന്നു ഇവരുടെ മൊഴി.

രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പ്രതികരിച്ചത്. എന്നാൽ തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com