

രാഹുൽ മാങ്കൂട്ടത്തിൽ,ജോബി ജോസഫ്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുൻകൂർ ജാമ‍്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്.
പത്തനംതിട്ട കോന്നി സ്വദേശിയായ ജോബിയാണ് ഗർഭഛിദ്രം നടത്താൻ രാഹുലിന്‍റെ നിർദേശ പ്രകാരം യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത്. രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.