ജോൺ പോൾ പാപ്പ പുരസ്‌കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കും, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും

200ൽ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിൻ്റെ എഴുത്ത് സപര്യക്കാണ് അവാർഡ്
ജോൺ പോൾ പാപ്പ പുരസ്‌കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കും, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും

കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 18-ാമത് ജോൺ പോൾ പാപ്പ പുരസ്‌കാരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്കും, സീറോ മലബാർ സഭാ എമരിറ്റസ് മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ജോർജ് ആലഞ്ചേരിക്കും. 200ൽ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിൻ്റെ എഴുത്ത് സപര്യക്കാണ് അവാർഡ്.

പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുരസ്കാരം. പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് അവസാനവാരം കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്റ്ററും ചങ്ങനാശേരി അതിരൂപത ആർച്ച്പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com