ജോണ്‍ വി. ജോസഫ് എഐടിയുസി കോട്ടയം ജില്ലാ സെക്രട്ടറി

സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എഐടിയുസി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോണ്‍ വി. ജോസഫിനെ തെരഞ്ഞെടുത്തത്
john v. joseph aituc kottayam district secretary

ജോണ്‍ വി. ജോസഫ്

Updated on

കോട്ടയം: എഐടിയുസി കോട്ടയം ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയായി ജോണ്‍ വി. ജോസഫിനെ തെരഞ്ഞെടുത്തു. കോട്ടയത്ത് കാനം രാജേന്ദ്രന്‍ സ്മാരകത്തിലെ (എഐടിയുസി ജില്ലാ കൗണ്‍സില്‍ ഓഫീസ്) പി.കെ. ചിത്രഭാനു സ്മാരക ഹാളില്‍ എഐടിയുസി ജില്ലാ പ്രസിഡന്‍റ് ഒപിഎ സലാമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എഐടിയുസി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോണ്‍ വി. ജോസഫിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ. ശശിധരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com