ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കലക്റ്ററായി ചുമതലയേറ്റു

2015 ഐ.എ.എസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ
john v samuel took charge as kottayam district collector
john v samuel
Updated on

കോട്ടയം: കോട്ടയത്തിന്റെ 49-ാമത് ജില്ലാ കലക്റ്ററായി ജോൺ വി. സാമുവൽ ചുമതലയേറ്റു.  കലക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കലക്റ്റർ ഡി.രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്.

2015 ഐ.എ.എസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ. പിന്നാക്ക വികസന വകുപ്പ്  ഡയറക്റ്ററായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കലക്റ്ററായി നിയമിതനായത്. ആലപ്പുഴ ജില്ലാ കലക്റ്റർ,  ഭൂജല വകുപ്പ് ഡയറക്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com