നാഷണൽ പ്രോഗ്രസീവ് പാർട്ടി: പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ

കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാകും പ്രവർത്തനം
നാഷണൽ പ്രോഗ്രസീവ് പാർട്ടി: പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ
Updated on

കൊച്ചി : കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും, വി. വി. അഗസ്റ്റിൻ ചെയർമാനുമായാണു പാർട്ടി പ്രഖ്യാപനം.

ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നു ജോണി നെല്ലൂർ വ്യക്തമാക്കി. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാകും പ്രവർത്തനമെന്നും കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായിരുന്ന ജോണി നെല്ലൂർ രണ്ടു ദിവസങ്ങൾക്കു മുമ്പാണു കോൺഗ്രസ് വിട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും വിശദീകരിച്ചു. ജോണി നെല്ലൂർ പാർട്ടി വിട്ടതിനു പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർ‌മാനും ഉടുമ്പൻചോല മുൻ എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫനും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. മാത്യു സ്റ്റീഫനെ നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com