''ഞാൻ പ്രൊവോക്ക്ഡ് ആയാൽ നീ മുള്ളും'', ജോജു; ''പ്രൊവോക്കേഷൻ ഇല്ലാതെ മുള്ളാൻ എനിക്കറിയാം'', ആദർശ്

കഴിഞ്ഞ ദിവസം പുറത്തിരങ്ങിയ പണി എന്ന സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
Joju George threatens the person who wrote a review criticizing the movie by calling him
ജോജു ജോർജ് file
Updated on

തന്‍റെ ആദ്യ സിനിമയെ വിമർശിച്ച് റിവ്യൂ എഴുതിയ ആളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടനും സംവിധായകനുമായ ജോജു ജോർജ്. കോടികളുടെ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണ് റിവ്യൂവറായ ആദർശ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പണി എന്ന സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

അതേസമയം, പണി സിനിമയെ വിമർച്ചുകൊണ്ടുള്ള റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ വിഡിയോയില്‍ പറയുന്നു.

‘എന്‍റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലാ, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, ഇത് ശരിയല്ലാ, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയത്തില്ല’ ജോജു പറയുന്നു.

അതേ സമയം ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവർ ആദർശ് തന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പു പങ്കുവെച്ചിട്ടുണ്ട്. ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു.

നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com