
ജോളി മധുവിന്‍റെ മരണം; ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതായി അന്വേഷണ റിപ്പോർട്ട്
കൊച്ചി: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി എംഎസ്എംഇ മന്ത്രാലത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. അവധി അപേക്ഷയിൽ തീരുമാനം വൈകിച്ചുവെന്നാണ് കണ്ടെത്തൽ. സ്ഥലം മാറ്റ സമയത്ത് ആരോഗ്യ സ്ഥിതി പരിഗണിച്ചില്ലെന്നും ജോളി നൽകിയ നിവേദനങ്ങൾ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സോണൽ ഡയറക്‌ടർ ജെ.ജെ. ശുക്ല, ജോയിന്‍റ് ഡയറക്‌ടർ പി.ജി. തോഡ്കർ, അഡ്മിൻ ഇൻ ചാർജ് സി.യു. എബ്രഹാം എന്നിവർത്തെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ ജോളിയുടെ കുടുംബം പരാതി നൽകിയ ചെയർമാൻ നിപുൻ ഗോയലിനെതിരേ റിപ്പോർട്ടിൽ പരാമർശമില്ല.
ഫെബ്രുവരിയിലാണ് ചികിത്സയിലിരിക്കെ എറണാകുളം സ്വദേശി ജോളി മധു മരണപ്പെട്ടത്. കയർ ബോർഡ് ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കുവെന്ന് കാട്ടി ജോളി എഴുതിയ പൂർത്തിയാവാത്ത കത്തും ചികിത്സയിലിരിക്കെ പുറത്തു വന്ന ശബ്ദരേഖകളും വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായത്.