jose k mani
Kerala
എൽഡിഎഫ് വിടില്ല: അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി
പലർക്കും പല അഭിപ്രായങ്ങളുണ്ടാവും, എന്നാൽ പാർട്ടിക്കുള്ളത് ഒറ്റ നിലപാടാണ്
കോട്ടയം: അഭ്യൂഹങ്ങൾ തള്ളി കോരള കേൺഗ്രസ് മാണിഗ്രൂപ്പ് ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫ് വിടില്ലെന്നും പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ' എന്നു പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാർത്താ സമ്മേളനം ആരംഭിച്ചത്.
പലർക്കും പല അഭിപ്രായങ്ങളുണ്ടാവും, എന്നാൽ പാർട്ടിക്കുള്ളത് ഒറ്റ നിലപാടാണ്. കോൺഗ്രസ് ക്ഷണിക്കുന്നത് ഞങ്ങൾക്ക് ബലമുള്ളതിനാലാണെന്നും എന്ത് സംഭവിച്ചാലും എൽഡിഎഫ് വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

