

Minister Roshy Augustine
file image
കട്ടപ്പന: എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ഇടുക്കിയിൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു.
റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു ജോസ് കെ. മാണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കുമെന്നും മണ്ഡലത്തിൽ അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.