
തിരുവനന്തപുരം: ജോസഫ് എം. പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ 'ഡെമോക്രൈസിസ് ' നാളെ (jan 11) പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകാത്സവത്തോട നുബന്ധിച്ച് നിയമസഭാ മന്ദിര വളപ്പിലെ അഞ്ചാം നമ്പർ വേദിയിൽ 2 മണിക്ക് വി. എം. സുധീരൻ പ്രകാശകർമ്മം നിർവഹിക്കും. മുൻ മന്ത്രി സി. ദിവാകരൻ പുസ്തകം ഏറ്റുവാങ്ങും. മുൻ എം. പി. പി. സി.തോമസ് അധ്യക്ഷത വഹിക്കും. സി. പി. ജോൺ, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ. തോമസ് എന്നിവർ പ്രസംഗിക്കും. മെട്രൊ വാർത്ത ദിനപ്പത്രത്തിലെ വീണ്ടുവിചാരം എന്ന തന്‍റെ പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.