''18 വയസ് മുതൽ പ്രണയിച്ച് 25 ‌വയസിനുള്ളിൽ വിവാഹിതരാവണം''; സമുദായത്തിൽ അംഗസംഖ്യ കുറയുന്നെന്ന് തലശേരി ആർച്ച് ബിഷപ്പ്

തലശേരി അതിരൂപതയിൽ മാത്രം 35 വയസിന് മുകളിൽ പ്രായമുള്ള 4200 യുവജനങ്ങൾ കല്യാണം കഴിക്കാത്തവരായുണ്ട്
joseph pamplany speech

തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

Updated on

കണ്ണൂർ: വിവാദ പരാമർശവുമായി താലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ 18 വയസിൽ പ്രണയിച്ച് തുടങ്ങി 25 വയസിനു മുൻപ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നായിരുന്നു ബിഷപ്പിന്‍റെ പരാമർശം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ പാംപ്ലാനി.

18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണെന്നും പാംപ്ലാനി പറഞ്ഞു.

തലശേരി അതിരൂപതയിൽ മാത്രം 35 വയസിന് മുകളിൽ പ്രായമുള്ള 4200 യുവജനങ്ങൾ കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗസംഖ്യ കുറയുന്നത് മൂലം സമുദായം പ്രതിസന്ധിയിലാണ്. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ബിഷപ് പുതിയ നിർദേശം മുന്നോട്ടു വച്ചത്. വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകർക്കലാണെന്നും പാംപ്ലാനി വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com