മാധ്യമപ്രവർത്തകൻ ഉണ്ണി എസ്. നായർ അന്തരിച്ചു

മനോരമ ന്യൂസ്, പിടിഐ, ഇന്ത്യൻ എക്സ്പ്രസ്, ജീവൻ ടിവി, എൻടിവി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു
journalist unni s nair passes away

ഉണ്ണി എസ്. നായർ

Updated on

കൊച്ചി: മാധ്യമപ്രവർത്തകനും എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ ഉണ്ണി എസ്. നായർ (53) അന്തരിച്ചു. മനോരമ ന്യൂസ്, പിടിഐ, ഇന്ത്യൻ എക്സ്പ്രസ്, ജീവൻ ടിവി, എൻടിവി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. മനോരമ ന്യൂസില്‍ റിപ്പോര്‍ട്ടറായും ടിവി ന്യൂസ് പ്രൊഡ്യൂസറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചേർത്തല സൗത്ത്, പെരുമ്പാറ ജങ്ഷൻ കൃഷ്ണവിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെ.ആർ. സോമനാഥൻ പിള്ളയുടെയും പി. ശാന്തമ്മയുടെയും മകനാണ്. ഭാര്യ: പ്രീത ജി. പണിക്കർ (മർച്ചന്‍റ് അസോസിയേഷൻ സഹകരണ സംഘം, സെക്രട്ടറി). മക്കൾ: അനന്ത പത്മനാഭൻ, അച്യുതൻ ഉണ്ണി. സംസ്കാരം മേയ് 10ന് (ഞായറാഴ്ച) വീട്ടുവളപ്പിൽ

logo
Metro Vaartha
www.metrovaartha.com