"ഭാര്യയെയും മകളെയും അമെരിക്കയിൽ താമസിപ്പിച്ച്, നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി‍?": ജോയ് മാത്യു

രമേഷ് പിഷാരടിയെ കോമാളി എന്നു വിളിച്ചത് വലിയ വിവാദമായിരുന്നു
joy mathew's fb post against Thomas Isaac

തോമസ് ഐസക്, ജോയ് മാത്യു

Updated on

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ കോമാളിയെന്ന് വിളിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നാണ് ജോയ് മാത്യു ചോദിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളെയും അമെരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമെരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?'- ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രമേഷ് പിഷാരടിക്കെതിരേ തോമസ് ഐസക് വിവാദ പരാമർശം നടത്തിയത്. 'കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസംകൊണ്ടുപോയിവെച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ'- എന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്. ഇതിനെതിരേ രമേഷ് പിഷാരടി തന്നെ രംഗത്ത് വന്നതിനു പിന്നാലെ തോമസ് ഐസക് ക്ഷമാപണം നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com