'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

പുരാണങ്ങളുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്ന് സംവിധായകൻ പറഞ്ഞു.
'JSK' movie to be previewed by the censor board again on Thursday

'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

file image

Updated on

കൊച്ചി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ 'ജെഎസ്കെ' എന്ന സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരേ സിനിമയുടെ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിതിരുന്നു.

സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്‍റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രവീൺ നാരായണന്‍ പറഞ്ഞത്.

"ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ, പേര് മാറ്റണമെങ്കിൽ സിനിമയിലെ 96 ഭാഗങ്ങളിൽ എഡിറ്റിങ് നടത്തേണ്ടിവരും," - സംവിധായകൻ പറഞ്ഞു. സിനിമയ്ക്ക് പുരാണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com