പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്‍റെ നടപടിക്കെതിരേയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി
justice cn ramachandran nair will be dropped from half price scam case
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
Updated on

കൊച്ചി: പാതിവില തട്ടിപ്പു കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രിതിപ്പട്ടിയിൽനിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രാമചന്ദ്രന്‍നായര്‍ക്കെതിരേ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും ഡിജിപികോടതിയെ അറിയിച്ചു.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്‍റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് ഹർജിക്കാരായ അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

വിഷയത്തിൽ സർക്കാരിനോടും പൊലീസിനോടും കോടതി റിപ്പോർട്ട് തേടിയതോടെയാണ് രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്നു ഒഴിവാക്കുമെന്നും അദ്ദേഹത്തിനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com