ബ്രഹ്മപുര തീപിടുത്തത്തിൽ ഹൈക്കോടതി ഇടപെടണം; കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വിഷ പുകഞ്ഞ നിറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് നടപടി
ബ്രഹ്മപുര തീപിടുത്തത്തിൽ ഹൈക്കോടതി ഇടപെടണം; കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Updated on

കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran). വിഷ പുകഞ്ഞ നിറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് നടപടി.

വ്യാഴ്യാഴ്ചയാണ് കോർപറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കുമ്പാരത്തിൽ നിന്നുള്ള പുക ജില്ല കടന്ന് അലപ്പുഴയിലെ അരൂരിലേക്കും പടർന്നിരുന്നു.കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവ്കോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കൊച്ചി കോർപറേഷന്‍ എന്നിവടങ്ങളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകൾക്കും അംഗനനാടികൾ, കിന്‍റർഗാർഡന്‍ എന്നിവയ്ക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. നിരവധിപേർക്ക് തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായി. ശ്വാസംമുട്ടൽ, ഛർദ്ദി, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളാൽ 12 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com