കോട്ടയം: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ്റെ അനുജൻ കടുത്തുരുത്തി ആപ്പാഞ്ചിറ കോനക്കോപ്പുക്കാട്ടിൽ കെ.ജി വിജയൻ (72 റിട്ട. ഡെപ്യൂട്ടി കലക്റ്റർ) അന്തരിച്ചു.
അർബുദരോഗ ബാധിതനായി ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പിൽ. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാറിൻ്റെ സഹോദരീ ഭർത്താവാണ് കെ.ജി വിജയൻ.