കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു

ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ വിരമിച്ച ഒഴിവിലേക്കാണ് സൗമൻ സെൻ എത്തുന്നത്
justice soumen sen takes oath as new kerala high court chief justice

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു

Updated on

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റെടുത്തു. ലോകഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ‌ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജ‍യൻ, സ്പീക്കർ‌ എ.എൻ. ഷംസീർ, മോയർ വി.വി. രാജേഷ് മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്തു.

കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായത്. 2025 ൽ മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ വിരമിച്ച ഒഴിവിലേക്കാണ് സൗമൻ സെൻ എത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com