കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് സൗമെൻ സെനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവുക
justice soumensen appointed as new chief justice of kerala high court

സൗമെൻ സെൻ

Updated on

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും.

ഡിസംബർ 18 നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കാനിരിക്കെയാണ് നീക്കം. ജനുവരി 9 ന് തന്നെയാവും പുതിയ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ചുമതലയേൽക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com