ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു

കൊച്ചി : ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അഭിഭാഷകരായ എൻ ഭാസ്ക്കരൻ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. 1983-ൽ അഭിഭാഷകനായ ഇദ്ദേഹം പന്ത്രണ്ട് വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. തെലങ്കാന, ഛത്തീസ്ഗഡ്, ഹൈദരാബാദ്, ആന്ധ്ര ഹൈക്കോർട്ടുകളിൽ ചീഫ് ജസ്റ്റിസായിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യുട്ടിവ് ചെയർമാനായിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com